ദുബായ്- ലാറ്റിനമേരിക്കന്‍ രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരിയില്‍നിന്ന് 5.6 കിലോ കൊക്കെയ്ന്‍ ദുബായ് വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി.
ടെര്‍മിനലിന്റെ ചെക്ക്പോസ്റ്റില്‍ സംശയത്തെ തുടര്‍ന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിച്ചത്. എക്‌സ്-റേ സ്‌കാനിംഗില്‍ ഇവരുടെ സ്യൂട്ട്‌കേസിന്റെ അടിയില്‍ കട്ടിയുള്ള എന്തോ കണ്ടെത്തി.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ യുവതിയെ തടഞ്ഞുനിര്‍ത്തി പാസ്പോര്‍ട്ട് ആവശ്യപ്പെടുകയും ലഗേജ് പരിശോധിക്കുകയുമായിരുന്നു.
സ്യൂട്ട്‌കേസിനുള്ളില്‍ രഹസ്യ അറയില്‍ കറുത്ത പ്ലാസ്റ്റിക് പൊതികളിലാണ് മയക്കുമരുന്ന് നിറച്ചിരുന്നത്. 3.2 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തു.