ഹൈദരാബാദ്- റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ 740 വിദ്യാര്‍ഥികളുടെ തുടര്‍പഠനം തെലങ്കാന സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവരുടെ പഠന ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് നിയമസഭയിലാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കിയത്.
ഉക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതിനു ശേഷമാണ് അവിടെ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിയത്.
ഇവരുടെ തുടര്‍പഠനം സംബന്ധിച്ച് ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് എഴുതുമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ഇവിടെ വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതിനാലാണ് വിദ്യാര്‍ഥികള്‍ ഉക്രൈനിലേക്ക് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.






