വാട്‌സ്ആപ്പില്‍ ഭാര്യക്ക് തെറി, നഷ്പടപരിഹാരവും പിഴയും വിധിച്ച് കോടതി

അബുദാബി- വാട്‌സ്ആപ്പിലൂടെ ഭാര്യയെ തെറിവിളിക്കുകയും വഞ്ചിച്ചെന്ന് ആരോപിക്കുകയും ചെയ്ത ഭര്‍ത്താവിന് അബുദാബി കുടുംബ കോടതി 25,000 ദിര്‍ഹം പിഴ ചുമത്തി.
തനിക്ക് നേരിട്ട കഷ്ടനഷ്ടങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം തേടി അറബ് വംശജനായ ഭര്‍ത്താവിനെതിരെ വിദേശ യുവതി അബുദാബി കുടുംബ കോടതിയില്‍ കേസ് നല്‍കുകയായിരുന്നു.

തന്റെ മാനത്തിന് ക്ഷതമേല്‍പിക്കുന്ന സന്ദേശം ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ അയക്കുകയായിരുന്നുവെന്ന് യുവതി കോടതിയില്‍ പറഞ്ഞു. വിചാരണയില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിക്ക് കോടതി 5,000 ദിര്‍ഹം പിഴ ചുമത്തി. പരാതിക്കാരിക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 5,000 ദിര്‍ഹം പ്രതി നല്‍കണമെന്നും കോടതി വിധിച്ചു.

കേസില്‍ അന്തിമ വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതി പരാതിക്കാരിക്ക് 15,000 ദിര്‍ഹം കൂടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. ഇതോടെ പരാതിക്കാരിക്കുള്ള ആകെ നഷ്ടപരിഹാരം 20,000 ദിര്‍ഹം ആയി മാറി. ഇതിനു പുറമെ പ്രതിക്ക് 5,000 ദിര്‍ഹം പിഴ കൂടി കോടതി ചുമത്തുകയായിരുന്നു

 

 

Latest News