പ്രതിപക്ഷ ഐക്യം; രാഹുലും ശരത് പവാറും കൂടിക്കാഴ്ച നടത്തി

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശിലും ബിഹാറിലും നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ദല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം സംബന്ധിച്ച വിഷയമാണ് ഇരുവരും ചര്‍ച്ച ചെയ്തത്. പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിലും മറ്റു പാര്‍ട്ടികളിലും വര്‍ധിച്ചിരിക്കയാണ്. 
 

Latest News