ദുബായ്- കോഴിക്കോട് പന്നിക്കോട്ടൂര്‍ മേലേ പാലങ്ങാട് തോന്നിയോട്ട് അബൂബക്കര്‍ (54) ദുബായില്‍ കുഴഞ്ഞു വീണു മരിച്ചു. മക്കളെ കൊണ്ടു വിടാനായി സ്‌കൂളിലെത്തിയപ്പോഴാണ് കുഴഞ്ഞു വീണത്. സജീവ ഐ.സി.എഫ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ആഷിഫ്, അനു, അന്‍സിഫ്. സഹോദരങ്ങള്‍: പരേതനായ ഹുസൈന്‍ അത്തോളി, അസീസ്, ഹാരിസ്, ആയിഷ, ആമിന, മറിയ, സൈനബ, സുബൈദ.






