മുംബൈ- അമ്മയുടെ വിധവയായ കൂട്ടുകാരിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി നടനും മോഡലുമായ ശിവം ശര്‍മ.
റിയാലിറ്റി ഷോ ആയ ലോക്ക് അപ്പിന്റെ ഞായറാഴ്ചത്തെ എപ്പിസോഡിലാണ് മത്സരാര്‍ത്ഥിയായ ശിവം ശര്‍മ തന്റെ ജീവിതത്തിലെ രഹസ്യം വെളിപ്പെടുത്തിയത്. വിവാഹമോചിതയായ അമ്മയുടെ സുഹൃത്തുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനെ കുറിച്ചാണ് തുറന്നു പറഞ്ഞത്. താന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ശിവം പറഞ്ഞു.
എലിമിനേഷന്‍ റൗണ്ടിനു തൊട്ടു മുമ്പായി അവതാരകയായ കങ്കണ റണാവത്ത് മത്സരാര്‍ത്ഥികളോട് അവരുടെ ജീവിതത്തില്‍ നിന്നുള്ള ഒരു രഹസ്യം വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
വീടിനടുത്ത് താമസിച്ചിരുന്ന വിവാഹമോചിതയായ ഒരു സ്ത്രീ (ഭാഭി) ഉണ്ടായിരുന്നു. അവര്‍ മമ്മയുടെ സുഹൃത്തായിരുന്നു. വിവാഹമോചിതയായതിനാലാണ് അവരുടെ ലൈംഗിക ജീവിതത്തില്‍ സഹായവുമായി ചെന്നത്. വൈറ്റ് സോസ് പാസ്ത പാചകം തയാറാക്കിയാണ് അവരുടെ വീട്ടില്‍ കൊണ്ടുപോയിരുന്നത്. ഇത് വളരെ പഴയ സംഭവമാണെന്നും 8- 9 വര്‍ഷം മുമ്പ് കോളേജില്‍ പഠിക്കുമ്പോള്‍ സംഭവിച്ചതാണെന്നും ശിവം ശര്‍മ പറഞ്ഞു.
ഇതിനെ 'പ്യാര്‍ ദോ പ്യാര്‍ ലോ (സ്‌നേഹം നല്‍കുക, സ്‌നേഹം സ്വീകരിക്കുക)' എന്ന് വിളിക്കണമെന്നും ജീവിതം സങ്കടം നിറഞ്ഞതാണെന്നും സന്തോഷം പ്രചരിപ്പിക്കണമെന്നും ന്യായീകരിച്ചുകൊണ്ട് ശിവം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ശിവം ശര്‍മയുടെ കുറ്റസമ്മതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കങ്കണ ബബിത ഫോഗട്ടിനോട് ആവശ്യപ്പെട്ടു. ഈ ചിന്തകള്‍ അംഗീകരിക്കാനോ മനസ്സിലാക്കാനോ കഴിയില്ലെന്നും വളരെ ഞെട്ടിച്ചുവെന്നും ബബിത മറുപടി നല്‍കി. പ്രായവ്യത്യാസത്തെക്കുറിച്ച് പോലും ചിന്തിച്ചില്ലെന്നും അവനോട് എന്താണ് പറയേണ്ടതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ വിവാഹമോചിത ആയിരുന്നുവെന്നും തന്നോട് താല്‍പര്യമുണ്ടെന്ന് തോന്നിയതിനാലാണ് പോയതെന്നും ഏകപക്ഷീയമല്ലെന്നും പരസ്പര സമ്മതത്തോടെയാണെന്നും ശിവം ശര്‍മ വീണ്ടും ന്യായീകരിച്ചു.