ന്യൂദല്‍ഹി- ടാറ്റ സണ്‍സ് മേധാവി എന്‍. ചന്ദ്രശേഖരന് എയര്‍ ഇന്ത്യയുടെ ചെയര്‍മാനാകും. തിങ്കളാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചു.
ജനറല്‍ ഇന്‍ഷുറന്‍സ് കോര്പ്പറേഷന് മുന്‍ സിഎംഡി ആലീസ് ഗീവര്‍ഗീസ് വൈദ്യനെ എയര്‍ലൈന്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി ഉള്‍പ്പെടുത്തും.
എഐ സ്ഥാപകന്‍ ജെ.ആര്.ഡി ടാറ്റ ദേശസാല്ക്കരണത്തിനു ശേഷവും പതിറ്റാണ്ടുകളോളം എയര്‍ലൈന്‍ മേധാവിയായി തുടര്‍ന്നു. 1978 ഫെബ്രുവരി വരെ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റുന്നതുവരെ അദ്ദേഹം ചെയര്‍മാനായിരുന്നു.
1982-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ജെ.ആര്.ഡിയെ എയര്‍ ഇന്ത്യയുടെ ബോര്‍ഡിലേക്ക് വീണ്ടും നിയമിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമിയായ രത്തന്‍ ടാറ്റ 1986-87 മുതല്‍ 1990 വരെ ചെയര്‍മാനായിരുന്നു.






