കൊച്ചി- പോക്‌സോ കേസില്‍ അറസ്റ്റിലായ നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെയും കൂട്ടുപ്രതി സൈജു തങ്കച്ചനെയും കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ റോയ് വയലാറ്റിന് രക്തസമ്മര്‍ദം ഉയര്‍ന്നിരുന്നതിനാല്‍ നിരീക്ഷണത്തിലാണ്. പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന സെഷന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റോയ് വയലാറ്റിനെ റിമാന്‍ഡ് ചെയ്തത്.
ബന്ധു വീടുകളില്‍ ഉള്‍പ്പടെ പോലീസ് തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം മുമ്പാകെ കീഴടങ്ങിയത്. കൊച്ചി മെട്രോ പൊലീസ് സ്‌റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയിരുന്നത്.