19 കാരനെ ചുംബിച്ച അമേരിക്കന്‍ ഗായിക കാറ്റി പെറി വിവാദത്തില്‍ 

വാഷിംഗ്ടണ്‍- റിയാലിറ്റി ഷോകളിലെ ചുംബന വിവാദം അവസാനിക്കുന്നില്ല. അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി നല്‍കിയ ചുംബനം തന്നെ അസ്വസ്ഥനാക്കിയെന്ന് 19 കാരനായ ഗായകന്‍ ബെഞ്ചമിന്‍ ഗ്ലേസ് പരാതിപ്പെട്ടു. അമേരിക്കന്‍ ഐഡോള്‍ ഓഡിഷനിടെ ആയിരുന്നു സംഭവം. താന്‍ ഇതുവരെ ഒരു പെണ്‍കുട്ടിയേയും ചുംബിച്ചിട്ടില്ലെന്നും അതു പ്രിയപ്പെട്ടവള്‍ക്കായി സൂക്ഷിച്ചുവെച്ചതാണെന്നുമാണ് ഗ്ലേസ് ഓഡിഷനിലുണ്ടായിരുന്ന വിധികര്‍ത്താക്കളോട് പ്രതികരിച്ചത്. കവിളില്‍ ചുംബിച്ചതിനു പിന്നാലെ കാറ്റി പെറി ഗ്ലേസിന്റെ ചുണ്ടിലും ചുംബിക്കുകയായിരുന്നു. അതേസമയം, കാറ്റി പെറി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതാണെന്ന് കുരുതന്നില്ലെന്ന് ലഹോമോയില്‍നിന്നുള്ള യുവ ഗായകന്‍ പറയുന്നു. 
കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ ഓഡിഷന്‍ കഴിഞ്ഞയാഴ്ച സംപ്രേഷണം ചെയ്തതോടെ കാറ്റിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. പുരുഷനായ ഒരു വിധികര്‍ത്താവാണ് ഇങ്ങനെ ചെയ്തതെങ്കില്‍ എന്താകുമായിരുന്നു സംഭവമെന്നും ചിലര്‍ ചോദിക്കുന്നു. 
ചുംബനത്തോടെ ഞെട്ടിത്തരിച്ച ഗ്ലേസ് തറയിലേക്ക് വീണപ്പോഴും നിസ്സംഗഭാവത്തിലായിരുന്നു കാറ്റി പെറി. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യം വൈറലായിരിക്കയാണ്.
 

Latest News