Sorry, you need to enable JavaScript to visit this website.

ചങ്ങാതിയായില്ല, ഹോട്ട് ആയില്ല; അവസരങ്ങളുമില്ല, പരിതപിച്ച് നടി

മുംബൈ- എല്ലാവരും സ്വന്തക്കാരേയും സുഹൃത്തുക്കളെയും ശുപാര്‍ ചെയ്യുമ്പോള്‍ അഭിനയിക്കാന്‍ എങ്ങനെ അവസരം ലഭിക്കാനാണെന്ന്  നടി സരീന്‍ ഖാന്‍. എല്ലാവരേയും ചങ്ങാതിമാരാക്കി സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുക എന്നതാണ്  ബോളിവുഡിലെ ഇപ്പോഴത്തെ പ്രധാന ട്രെന്‍ഡ് എന്ന് അവര്‍ പറഞ്ഞു. സൗന്ദര്യത്തില്‍ കേന്ദ്രീകരിച്ച് എപ്പോഴും ഹോട്ട് ആകാത്തുതും അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ കാരണമാണ്.
 
2010ല്‍ വീര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സരീന്‍ ഖാന്‍.  എന്നാല്‍ 12 വര്‍ഷമായി തന്റെ കഴിവുകള്‍ വേണ്ടത്ര പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നു.  
എന്തുകൊണ്ടാണ് കൂടുതല്‍ സിനിമകളില്‍ കാണാത്തതെന്ന് ആളുകള്‍ നിരന്തരം ചോദിക്കാറുണ്ടെങ്കിലും അക്കാര്യം തന്റെ കൈയിലല്ലല്ലോ എന്നാണ് താരത്തിന്റെ മറുപടി.  

https://www.malayalamnewsdaily.com/sites/default/files/2022/03/13/zareen.png
സിനിമയില്‍ അവസരങ്ങള്‍  ലഭിക്കാന്‍ വളരെയധികം ഘടകങ്ങള്‍ ഒത്തുവരേണ്ടതുണ്ട്. ഈ വ്യവസായത്തിന്റെ ഭാഗമാകണമെങ്കില്‍ ഏറ്റവും പ്രധാന കാര്യം വളരെ സോഷ്യലായിരിക്കുകയും എല്ലാ പാര്‍ട്ടികളിലും പങ്കെടുക്കുകയും ആളുകളുമായി ബന്ധപ്പെടുകയും ചെയ്യുക എന്നതാണ്. കരിയറിന്റെ തുടക്കത്തില്‍, എങ്ങനെ ഈ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കണമെന്ന് എനിക്കറിയില്ലായിരുന്നു. പാര്‍ട്ടികളില്‍ കാണപ്പെടുക എന്നത് ഈ  ജോലിക്ക് വളരെ പ്രധാനമാണ്.
ഒരു സിനിമാ കുടുംബത്തില്‍ നിന്നല്ലാത്തതിനാല്‍ തനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആളുകളെ അറിയില്ലായിരുന്നു.  ഇപ്പോഴും  ഒരുപാട് ആളുകള്‍ക്ക് തന്നെ വ്യക്തിപരമായി അറിയില്ലെന്നും 34 കാരിയായ സരീന്‍ ഖാന്‍ പറഞ്ഞു.

ചലച്ചിത്ര ബിസിനസില്‍ നിന്നുള്ള ആളുകളുമായി കൂടുതല്‍ ചങ്ങാത്തം കൂടാന്‍  ശ്രമിക്കാത്തതിനാല്‍ അവസരങ്ങള്‍ കുറവായിരുന്നു. എല്ലാവരും എല്ലാവരുടെയും സുഹൃത്തുക്കളാണ്. അവര്‍ അവരുടെ സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രവണത. ആളുകള്‍ ബോളിവുഡിലെ സുഹൃത്തുക്കളെ ശുപാര്‍ശ ചെയ്യുന്നത് തുടരുകയാണെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് എങ്ങനെ ജോലി ലഭിക്കും- സരീന്‍ ഖാന്‍ ചോദിച്ചു.
 
അഭിനേതാവെന്ന നിലയിലുള്ള തന്റെ കഴിവുകള്‍  ഇനിയും ആരും കണ്ടെത്തിയിട്ടില്ലെന്നും താന്‍ അവതരിപ്പിച്ച വേഷങ്ങള്‍ക്കപ്പുറം കാണാന്‍ ചലച്ചിത്ര മേഖലയിലുള്ളവര്‍ വിസമ്മതിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പരിചയമില്ലാത്തതിനാലാണ്  ആളുകള്‍ക്ക് എന്റെ കഴിവുകള്‍ അറിയാത്തത്. സ്‌ക്രീനില്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ എന്നെ വിലയിരുത്തിയത്. എനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഈ വിലയിരുത്തലും പരിമിതമാണ്.

അവസാനമായി പുറത്തിറങ്ങിയ ഹം ഭീ അകേലെ തും ഭി അകേലെ സിനിമയിലാണ് സരീന്‍ ഖാന്‍ വേഷമിട്ടത്.   ദശാബ്ദത്തിലേറെയായി ബോളിവുഡില്‍ ഉണ്ടെങ്കിലും നല്ല വേഷങ്ങള്‍ നല്‍കാന്‍ ആരും തയാറാകുന്നില്ലെന്ന്  താരം പറയുന്നു.
എന്നെ ഓഡിഷന്‍ ചെയ്യൂ, അവസരം തരൂ. കഴിവുകള്‍ കാണിക്കാം. ഹം ഭി അകേലെ തും ഭി അകേലേയില്‍ കാരക്ടര്‍ റോള്‍ ചെയ്യാന്‍ അവസരം നല്‍കിയതില്‍  സന്തോഷിക്കുന്നുവെന്നും  നടി പറഞ്ഞു.

 

Latest News