സൗദിയില്‍ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദമാം- കൊല്ലം കടക്കല്‍ പാലങ്ങാട് സ്വദേശി പൂരം വീട്ടില്‍ രാധാകൃഷ്ണന്‍ (60) ദമാമില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ മുപ്പതു വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം നേരത്തെ ദമാമില്‍ ഹൗസ് െ്രെഡവര്‍ ആയി ജോലി ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ പത്തു വര്‍ഷം മുമ്പ് പുതിയ വിസയില്‍ തിരിച്ചെത്തി ഷിപ്പിംഗ് കമ്പനിയില്‍ െ്രെഡവര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു.
രാത്രി ഉറങ്ങാന്‍ കിടന്ന രാധാകൃഷ്ണന്‍ രാവിലെ ജോലിക്ക് പോകാന്‍ എഴുന്നേല്‍ക്കാതതിനെ തുടര്‍ന്ന് സുഹൃത്ത് വിളിച്ചപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ രാധിക, മക്കള്‍ രമ്യ, രാഹുല്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

 

Latest News