കൊല്ലപ്പെട്ട നജീബ് അല്‍ഹിന്ദി   മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം

മലപ്പുറം- വിവാഹത്തലേന്ന് അഫ്ഗാനില്‍ കൊല്ലപ്പെട്ടത് മലപ്പുറം സ്വദേശിയെന്ന് സംശയം. അഞ്ച് വര്‍ഷം മുമ്പാണ് എംടെക് വിദ്യാര്‍ഥിയായിരുന്ന മലപ്പുറം പൊന്മള സ്വദേശിനജീബിനെ കാണാതായത്. 2017ല്‍ മകനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് പോലീസ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വെല്ലൂര്‍ കോളേജില്‍ എംടെക്കിന് പഠിക്കുമ്പോഴാണ് അന്ന് 23കാരനായ നജീബിനെ കാണാതയത്. എന്നാല്‍ നജീബിനെതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് പിന്മാറി. ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന ഫോട്ടോ കാണാതായ നജീബിന്റേതാണെങ്കിലും കൊല്ലപ്പെട്ട കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് പോലീസ് പറഞ്ഞു.
നജീബ് രാജ്യം വിട്ട് ഐഎസില്‍ ചേര്‍ന്നതായും നേരത്തേ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വാര്‍ത്തക്ക് സ്ഥിരീകരണമുണ്ടായിരുന്നില്ല. അന്നത്തെ സംഭവം തന്നെയാണ് ഇപ്പോള്‍ വീണ്ടും ഐഎസ് മുഖപത്രത്തില്‍ വന്നതെന്നാണ് നിഗമനം. 2016ല്‍ ജെഎന്‍യുവില്‍നിന്ന് കാണാതായ നജീബ് എന്ന വിദ്യാര്‍ഥിയെ കാണാതായ സംഭവവുമായി ഇതിനെ ബന്ധിപ്പിച്ച് വ്യാജപ്രചാരണം സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. ജെഎന്‍യുവില്‍ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ കശ്മീര്‍ സ്വദേശിയായ നജീബിനെ ക്യാംപസില്‍ എബിവിപി പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കാണാതാകുകയായിരുന്നു
 

Latest News