സി.ബി.എസ്.ഇ പത്താം ക്ലാസ്സ്: ആദ്യടേം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

അബുദാബി- സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയുടെ ആദ്യടേം പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ സ്‌കൂളുകളില്‍ ഫലങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വ്യത്യസ്ത കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ രണ്ടാം ടേം ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കുമെന്ന് സി.ബി.എസ.ഇ അറിയിച്ചു.

 

Latest News