യു.എ.ഇയില്‍ തൊഴില്‍ വിസ നിരോധമില്ലെന്ന് പാക് അംബാസഡര്‍

അബുദാബി- യു.എ.ഇയിലെക്ക് പാക്കിസ്ഥാനികള്‍ക്ക് തൊഴില്‍വിസ നല്‍കുന്നില്ലെന്ന വാര്‍ത്തകള്‍ പാക് അംബാസഡര്‍ അഫ്‌സല്‍ മഹ്‌മൂദ് തള്ളി. പാക് പൗരന്മാര്‍ക്ക് യു.എ.ഇയില്‍ വിസ നിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ വിസ നിരോധത്തെക്കുറിച്ച് ആരാഞ്ഞ് നിരവധി ഫോണ്‍കോളുകല്‍ കിട്ടുന്നുണ്ടെന്നും നിരവധി പേര്‍ രാജ്യത്തേക്ക് തൊഴില്‍ വിസയില്‍ ഇപ്പോഴും എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹോം ഡെലിവറി ജോലികളില്‍ ഈയിടെ നിരവധി പാക്കിസ്ഥാനികളാണ് യു.എ.ഇയില്‍ നിയമിതരായതെന്നും അദ്ദേഹം പറഞ്ഞു.

 

Tags

Latest News