Sorry, you need to enable JavaScript to visit this website.

ഫിഫ ലോകകപ്പ് വിന്നേഴ്‌സ് ട്രോഫിക്ക് അവസരമൊരുക്കി നാഷണൽ ബാങ്ക്

ദോഹ- ഫുട്‌ബോൾ പ്രേമികളായ ഉപഭോക്താക്കൾക്ക് ഫിഫ ലോകകപ്പ് വിന്നേഴ്‌സ് ട്രോഫി നേരിൽ കാണാനും ഫോട്ടോകളെടുക്കാനും അവസരമൊരുക്കി ഖത്തർ നാഷണൽ ബാങ്ക്. വിസ കാർഡ് ഒരുക്കിയ എക്‌സ്‌ക്ലൂസീവ് ഇവന്റിലാണ് മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തർ നാഷണൽ ബാങ്ക് തങ്ങളുടെ വിസ കാർഡ് ഹോൾഡർമാർക്ക് അവസരമൊരുക്കിയത്. ഫുട്ബോൾ ആരാധകരിൽ കൂടുതൽ ആവേശം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പരിപാടി പങ്കെടുത്തവർക്കെല്ലാം അവിസ്മരണീയമായ അനുഭവമായി.

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഫിഫ ലോകകപ്പ് 2022-ന്റെ ഔദ്യോഗിക സപ്പോർട്ടറായ ക്യു.എൻ.ബിയും 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക പേയ്‌മെന്റ് സേവന പങ്കാളിയായ വിസയും അടുത്തിടെ ഫിഫ ലോകകപ്പ് 2022 മായി ബന്ധപ്പെട്ട് രൂപകൽപന ചെയ്ത ക്രെഡിറ്റ് കാർഡുകളുടേയും പ്രീപെയ്ഡ് കാർഡുകളുടെയും ഒരു പരമ്പര തന്നെ പുറത്തിറക്കിയിരുന്നു. 
ക്യു.എൻ.ബിയുടെ ബ്രാൻഡിനെ ആഗോള തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനും സ്‌പോർട്‌സിലൂടെ ഉപഭോക്താക്കളുമായും കമ്യൂണിറ്റികളുമായും വൈകാരിക ബന്ധം വർധിപ്പിക്കുന്നതിനുള്ള സവിശേഷമായ മാർഗമായിരുന്നു ഇത്. ഫിഫ ലോകകപ്പ് വിന്നേഴ്‌സ് ട്രോഫി തങ്ങളുടെ വിലയേറിയ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പ് റീട്ടെയിൽ ഡിവിഷൻ ജനറൽ മാനേജർ ആദിൽ അലി അൽ-മൽക്കി പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കൾ ഫിഫ വേൾഡ് കപ്പ് വിന്നേഴ്സ് ട്രോഫി അടുത്ത് കണ്ടും ഫോട്ടോകളെടുത്തും ആസ്വദിച്ചു. ഞങ്ങളുടെ ദീർഘകാല സ്ട്രാറ്റജിക് പങ്കാളിയായ വിസയുമായി വിവിധ മേഖലകളിൽ ഞങ്ങൾ വളരെ അടുത്ത് പ്രവർത്തിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ കായിക മേളയിലേക്ക് പോകുന്ന സമയത്ത് ഉപഭോക്താക്കൾക്ക് വിസയുമായുള്ള മറ്റ് നിരവധി സംയുക്ത-പ്രമോഷനുകൾ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ തങ്ങളുടെ കാർഡ് ഹോൾഡർമാർക്കും ഉപഭോക്താക്കൾക്കും അവിസ്മരണീയമായ നിമിഷങ്ങൾ സൃഷ്ടിക്കാനായതിൽ ഫിഫയുടെ ഔദ്യോഗിക പേയ്‌മെന്റ് സേവന പങ്കാളി എന്ന നിലയിൽ വിസയ്ക്ക് ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് ഖത്തറിലെ വിസ കൺട്രി മാനേജർ ഡോ.സുധീർ നായർ പറഞ്ഞു. ഖത്തർ നാഷണൽ ബാങ്കുമായി സഹകരിച്ച് ഫിഫ വേൾഡ് കപ്പ് വിന്നേഴ്സ് ട്രോഫി ബാങ്കിന്റെ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫിഫ ലോക കപ്പിനിടയിലും അതിന് മുമ്പും വിസ കാർഡ് ഹോൾഡർമാർക്കായി കൂടുതൽ എക്സ്‌ക്ലൂസീവ് അനുഭവങ്ങൾ സമ്മാനിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest News