ജിദ്ദ ഹിസ്റ്റോറിക് പ്രദേശത്തെ കെട്ടിടങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികൾ തുടങ്ങി

ജിദ്ദ- ജിദ്ദ ഹിസ്റ്റോറിക് പ്രദേശത്തെ കെട്ടിടങ്ങൾ ഉടമകളിൽനിന്ന് ഏറ്റെടുക്കുന്ന നടപടികൾ ആരംഭിച്ചതായി ദേശീയ സാമൂഹിക വികസന പദ്ധതി (തൻമിയ) അധികൃതർ അറിയിച്ചു. ഈ ഭാഗത്തെ കെട്ടിടങ്ങളുടെ ഉടമസ്ഥർ ബഗ്ദാദിയയിലെ തൻമിയ ഓഫീസിൽ നേരിട്ടെത്തി കെട്ടിടങ്ങളുടെ രേഖകൾ സമർപ്പിക്കണം. തിരിച്ചറിയൽ രേഖയുടെ കോപ്പി, ഭൂമിയുടെയും കെട്ടിടത്തിന്റെയും രേഖകൾ എന്നിവയാണ് സമർപ്പിക്കേണ്ടത്. ഇതിന്റെ മാപ്പ് തൻമിയ പുറത്തുവിട്ടിട്ടുണ്ട്.
 

Latest News