ജിദ്ദ- വികസനത്തിന്റെ ഭാഗമായി ജിദ്ദയിലെ ചില ഭാഗങ്ങളിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ റമദാനിൽ നിർത്തിവെക്കുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. നോമ്പിന് ശേഷം 12 സ്ട്രീറ്റുകളിലാണ് പൊളിക്കൽ നടക്കുക.
ബനീ മാലിക്, അൽവുറൂദ്, അൽജാമിഅ, അൽറഹാബ്, അൽഅസീസിയ, അൽറവാബി, അൽറബവ, അൽമുതനസ്സഹാത്ത്, ഖുവൈസ, അദൽ വൻഫദൽ, ഉമ്മു സൽമ്, കിലോ 14 സൗത്ത് എന്നിവിടങ്ങളിലാണ് റമദാനിന് ശേഷം പൊളിക്കൽ നടക്കുക.
34 പ്രദേശങ്ങളിൽ നേരത്തെ നിശ്ചയിച്ച പ്രകാരം പൊളിക്കൽ തുടരുകയാണ്. നുസ്ഹ, സലാമ, മദാഇൻ അൽഫഹദ് 2 എന്നിവിടങ്ങളിൽ ഇപ്പോൾ പൊളിക്കൽ നടന്നുവരികയാണ്. റമദാനിന് മുമ്പ് 22 ഭാഗങ്ങളിലെ പൊളിക്കൽ ജോലികൾ പൂർത്തിയാക്കും.






