നവി മുംബൈ- വിവാഹമോചനത്തിനു സമ്മതിക്കാത്ത ഭാര്യയെ ഫിനൈല്‍ കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 40കാരന്‍ അറസ്റ്റില്‍. ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നിര്‍ബന്ധിച്ച് ഫിനൈല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പന്‍വേലിലെ ഹെഡുതാനെ ഗ്രാമത്തിലുള്ള ശാരദ ജല്ല (35)യെ കലംബോലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പോലീസ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്. ട്രാന്‍സ്‌പോര്‍ട്ട്, കൊറിയര്‍ ബിസിനസ് നടത്തുന്ന ഭര്‍ത്താവിനുമൊപ്പമാണ് ജല്ല താമസിച്ചിരുന്നത്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന് കഴിഞ്ഞ മാസം അറിഞ്ഞതു മുതല്‍ ഇവര്‍ തമ്മില്‍ വഴക്ക് പതിവായി. ഭര്‍ത്താവ് ശിവചരണ്‍ വിവാഹമോചനം തേടാന്‍ ശ്രമിച്ചെങ്കിലും ഭാര്യ സമ്മതിച്ചില്ല.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ വിവാഹമോചനത്തിനായി സമ്മര്‍ദം ചെലുത്തി. വിസമ്മതിച്ചതിനെ തടുര്‍ന്ന് ഭര്‍ത്താവ് മുഖം മുറുകെ പിടിച്ച് ഫിനൈല്‍ കുടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
യുവതി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.






