കാറില്‍ ഒളിപ്പിച്ച് കടത്തിയ രണ്ട് കോടിയോളം രൂപയുമായി ദമ്പതിമാര്‍ പിടിയില്‍

വളാഞ്ചേരി പോലീസ് പിടികൂടിയ പണം.

വളാഞ്ചേരി- രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണവുമായി ദമ്പതിമാര്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. സേലത്ത് നിന്നു പെരുമ്പാവൂരിലേക്ക് ഇന്നോവ വാഹനത്തില്‍ കടത്തുകയായിരുന്ന പൂനെ സ്വദേശികളായ ദമ്പതിമാരില്‍
നിന്നാണ് തുക പിടികൂടിയത്.
ഒരു കോടി എണ്‍പത് ലക്ഷത്തി അമ്പതിനായിരം രൂപയാണ് വളാഞ്ചേരിയിലെ പട്ടാമ്പി റോഡില്‍ വളാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെ പിടികൂടിയത്. വാഹനത്തിന്റ വിവിധ ഭാഗങ്ങളിലായി രഹസ്യമായി അടുക്കിവെച്ച നിലയിലാണ് പണം കണ്ടെത്തിയത്. പെരുമ്പാവൂരില്‍ നേരത്തെ ബിസിനസ് നടത്തിയിരുന്ന പൂനെ സ്വദേശികളായ ദമ്പതിമാര്‍ എറണാകുളത്ത് താമസിച്ചു വരികയാണ്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കി ട്രഷറിയില്‍ നിക്ഷേപിക്കുമെന്നും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും എന്‍ഫോഴ്‌സ്‌മെന്റിനെയും അറിയിക്കുമെന്നും പോലീസ് പറഞ്ഞു. പരിശോധനാ സംഘത്തില്‍ എസ്‌ഐ കെ.ടി.ബെന്നി, സിപിഒമാരായ ശ്രീജിത്ത്, ക്ലിന്റ് ഫെര്‍നാണ്ടസ് എന്നിവരുമുണ്ടായിരുന്നു.

 

 

Latest News