ലഖ്നൗ- ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയ്ശ്രീറാമിനോടൊപ്പമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നതെന്ന് മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദിവിന്റെ മരുമകള്‍ അപര്‍ണ യാദവ്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയില്നിന്നല്ലാതെ മറ്റാരില്‍നിന്നും നല്ല ഭരണം ലഭിക്കില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമാജ് വാദി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് അപര്‍ണ പറഞ്ഞു.
പ്രീണന രാഷ്ട്രീയത്തിന്റേയും ജാതിയുടേയും പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ വിഭജിച്ചവര്ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലെ വിജയമെന്നും അവര്‍ പരഞ്ഞു.






