പോക്കറ്റുകളില്‍ കസ്റ്റംസ് കണ്ടെത്തിയത് 43 പല്ലികള്‍, ഒമ്പത് പാമ്പുകള്‍

സാന്‍ യസീഡ്രോ- പാന്റ്‌സിന്റേയും ജാക്കറ്റിന്റേയും പോക്കുറ്റുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 43  പല്ലികളും ഒമ്പത് പാമ്പുകളും ഉള്‍പ്പെടെ 52 ഉരഗങ്ങളുമായി അമേരിക്കന്‍ പൗരന്‍ പിടിയില്‍.
കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഉദ്യോഗസ്ഥരാണ്  സാന്‍ യസീഡ്രോ അതിര്‍ത്തിയില്‍ 30 കാരനെ അറസ്റ്റ് ചെയ്തത്. ജാക്കറ്റിലും പാന്റ്‌സിന്റെ പോക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ചെറിയ ബാഗുകളില്‍ കെട്ടിയ ജീവനുള്ള ഉരഗങ്ങള്‍.  ജിഎംസി ട്രക്ക് ഓടിച്ചാണ് ഇയാള്‍ പുലര്‍ച്ചെ അതിര്‍ത്തിയിലെത്തിയത്.  

https://www.malayalamnewsdaily.com/sites/default/files/2022/03/10/snakes.jpg
ട്രക്ക് പരിശോധിക്കുന്നതിനിടെയാണ് സിബിപി ഉദ്യോഗസ്ഥര്‍ ഇഴജന്തുക്കളെ കണ്ടത്. ഇയാളെ അറസ്റ്റ് ചെയ്ത് മെട്രോപൊളിറ്റന്‍ കറക്ഷണല്‍ സെന്ററില്‍ പാര്‍പ്പിച്ചു.
കള്ളക്കടത്തുകാര്‍ അതിര്‍ത്തി കടത്താന്‍ എന്തു മാര്‍ഗവും സ്വീകരിക്കുമെന്ന്
സാന്‍ ഡിയാഗോയിലെ സി.ബി.പി ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സിഡ്‌നി അക്കി പത്രക്കുറിപ്പില്‍ പറഞ്ഞു.

 

Latest News