ക്രിപ്‌റ്റോ ഇടപാടിൽ സഹോദരങ്ങൾ കോടികൾ തട്ടി 

ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ കോടിക്കണക്കിന് ഡോളർ കബളിപ്പിച്ച ക്രിപ്‌റ്റോ കറൻസി എക്‌സിക്യൂട്ടീവിനും സഹോദരിക്കുമെതിരെ യു.എസ് അധികൃതർ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. 
ഓർമ്യൂസ് കോയിൻ എന്നറിയപ്പെടുന്ന ഡിജിറ്റൽ ടോക്കൺ ഉപയോഗിച്ചാണ് ഇവർ റീട്ടെയിൽ നിക്ഷേപകരിൽനിന്ന് കോടിക്കണക്കിന് ഡോളർ തട്ടിയത്. 
ഓർമ്യൂസ് കോയിന്റെ മൂല്യത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചും ജോൺ ബാർക്‌സ് ഡെയ്ൽ എന്ന എക്‌സിക്യൂട്ടീവ് കള്ളം പ്രചരിപ്പിച്ചതായി മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ സമർപ്പിച്ച കേസിൽ പറയുന്നു. 
ബാർക്‌സ് ഡെയ്‌ലിനും സഹോദരി ജോൺഅറ്റിന എന്ന ടിനക്കുമെതിരെ  സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) വെവ്വേറെയാണ് കുറ്റം ചുമത്തിയത്. 
2017 മുതൽ ബാർക്‌സ് ഡെയിൽസ്  മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനിയായ ഒർമ്യൂസ് ഗ്ലോബൽ വഴി 20,000 ത്തിലധികം നിക്ഷേപകരിൽനിന്ന് 124 മില്യൺ ഡോളർ സമാഹരിച്ചതായും യാത്രക്കും റിയൽ എസ്‌റ്റേറ്റിനും മറ്റു വ്യക്തിഗത ചെലവുകൾക്കുമായി ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചതായും എസ്.ഇ.സി പറഞ്ഞു.
റോഡ് ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സഹോദരങ്ങൾ ഒർമ്യൂസ് കോയിനെ പ്രൊമോട്ട് ചെയ്തതായും കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. 
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നതിന് ബാർക്‌സ് ഡെയിൽസ് എല്ലാ വിൽപന തന്ത്രങ്ങളും അവലംബിച്ചതായി എസ്.ഇ.സി എൻഫോഴ്‌സ്‌മെന്റ് ഡിവിഷന്റെ അസോസിയേറ്റ് ഡയറക്ടർ മെലിസ ഹോഡ്മാൻ  പറഞ്ഞു.
അറസ്റ്റിലായ ജോൺ ബാർക്‌സ് ഡെയ്ൽ  വഞ്ചന, ഗൂഢാലോചന കുറ്റങ്ങളിൽ  65 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് നിയമ വിദഗ്ധർ പറയുന്നു.  
രണ്ട് പ്രതികളും യു.എസ് പൗരന്മാരാണ്, ജോൺ ബാർക്‌സ്‌ഡെയിൽ (41) തായ്‌ലാൻഡിലും ജോനാറ്റിന (45) ഹോങ്കോംഗിലും താമസിച്ചിരുന്നുവെന്ന് എസ്.ഇ.സി അറിയിച്ചു.

Latest News