ചെന്നൈ- കാമുകിയെ കാറില്‍വെച്ച് മര്‍ദിച്ചതിന് 30 കാരനായ ബില്‍ഡര്‍ക്കെതിരെ പോലീസ് കേസെടുത്തു. തമിഴ്നാട്ടിലെ പാണയ്യൂര് സ്വദേശിയായ പ്രതി
സായി സിദ്ധാര്‍ത്ഥ് കാമുകിയായ ഡോക്ടറെയാണ് മര്‍ദിച്ചത്.
കാറില്‍ ഇരിക്കുകയായിരുന്ന ഇരവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷമായിരുന്നു മര്‍ദനം. രോഷാകുലനായ പ്രതി ഡോക്ടറുടെ മുഖം തന്റെ കാറിന്റെ ഗ്ലാസ്സില്‍ അടിച്ചു പരിക്കേല്പിക്കുകയായിരുന്നു.
യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്്ഷന്‍ 354 , 294 (ബി) , 427, 506 എന്നിവ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ പിടികൂടുന്നതിന് അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.






