ക്യാപ്റ്റനും കാലിടറി, ചൂലിനോട് തോറ്റു

ന്യൂദല്‍ഹി- ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിച്ച മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും  കാലിടറി. പട്യാല അര്‍ബന്‍  മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് പാല്‍ സിംഗ് കോഹ്ലിയോട് ക്യാപ്റ്റന്‍ പരാജയപ്പെട്ടു.

അമരീന്ദര്‍ സിംഗിന് 22,862 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അജിത് പാല്‍ സിംഗ് കോഹ്ലിക്ക് 36,645 വോട്ടുകള്‍ ലഭിച്ചു. അകാലിദള്‍ സ്ഥാനാര്‍ഥി ഹര്‍പല്‍ ജുനേജ 9657 വോട്ടുകളുമായി മൂന്നാമതെത്തി.

രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗിന്റെ പരാജയം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാനുള്ള തങ്ങളുടെ തീരുമാനം ശരിവെക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

 

Latest News