ജിസാനില്‍ ഹൂത്തി ഡ്രോണ്‍ സൗദി സേന തകര്‍ത്തു, നാശനഷ്ടങ്ങളില്ല

റിയാദ്- സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഹൂത്തി മിലീഷ്യ അയച്ച ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം.

ഡ്രോണിന്റെ ഭാഗങ്ങള്‍ സിവിലിയന്‍ പ്രദേശങ്ങളിലാണ് വീണതെങ്കിലും നാശനഷ്ടങ്ങളില്ലെന്ന് സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.

യെമനിലെ ഹുദൈദ ഗവര്‍ണറേറ്റില്‍നിന്നാണ് ഡ്രോണ്‍ അയച്ചതെന്ന് കരുതുന്നു. പ്രദേശത്തെ സിവിലിയന്‍ പോര്‍ട്ടില്‍നിന്നാണ് ഹൂത്തികള്‍ ആക്രമണം നടത്തുന്നതെന്ന് സൗദി സേന നേരത്തെ ആരോപിച്ചിരുന്നു.

 

Latest News