Sorry, you need to enable JavaScript to visit this website.

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം  ബോക്‌സ് ഓഫീസില്‍ ഒന്നാം സ്ഥാനത്ത്  

തലയോലപ്പറമ്പ്- കേരളത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും കലക്ടറ്റ് ചെയ്തത് മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വം . 
ആഗോള തലത്തില്‍ 50 കോടിയിലേറെയാണ് ഈ സിനിമിയുടെ കലക്ഷന്‍ റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ കേരള ബോക്‌സ് ഓഫീസില്‍ ഭീഷ്മ പര്‍വ്വം  25 കോടി സ്വന്തമാക്കിയിരുന്നു.  തീയറ്ററുകളില്‍ എത്തുന്നതിനുമുമ്പ് 100% സീറ്റുകളിലും പ്രദര്‍ശനാനുമതി സര്‍ക്കാര്‍ അനുവദിച്ചിരുന്നു.ഇതും ഒരു പരിധി വരെ ചിത്രത്തിന് ഗുണം ചെയ്തു. ഫുള്‍ ഒക്യുപന്‍സിയില്‍ പ്രദര്‍ശിപ്പിച്ച ആദ്യത്തെ മലയാള സിനിമ കൂടിയാണ് 'ഭീഷ്മ പര്‍വ്വം'. ജിസിസി രാജ്യങ്ങളിലും സമാനമായ നേട്ടം ചിത്രം കൈവരിച്ചു.മാര്‍ച്ച് 3 ന് ബിഗ് സ്‌ക്രീനുകളിലെത്തിയ മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' പ്രദര്‍ശനം തുടരുകയാണ്.റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള ബോക്‌സോഫീസില്‍ നിന്ന് 50 കോടി കളക്ഷന്‍ ചിത്രം നേടി.


 

Latest News