Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കനി കുസൃതിയുടെ ബിരിയാണി  ഓസ്റ്റിന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 

തളിപ്പറമ്പ്- കനി കുസൃതിയെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. നിരവധി ചലച്ചിത്ര മേളകളിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്ത ഈ ചിത്രം അടുത്തതായി ഓസ്റ്റിനിലെ ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കും. ബിരിയാണി ജൂറി അവാര്‍ഡിനും, ഓടിയന്‍സ് ആഡീന്‍സ് ചോയ്‌സ് അവാര്‍ഡിനും മത്സരിക്കുന്നുവെന്ന് സംവിധായകന്‍ അറിയിച്ചു. ഏഴാമത് ഓസ്റ്റിന്‍ ഫിലിം ഫെസ്റ്റിവല്‍ 2022 ഏപ്രിലില്‍ നടക്കും. അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും 'ബിരിയാണി' പ്രദര്‍ശിപ്പിച്ചിരുന്നു. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ ചിത്രത്തിലൂടെയാണ് ലഭിച്ചത്. ഈ സിനിമയിലെ അതിര് കടന്ന അശ്ലീല രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ സംവാദങ്ങള്‍ക്കിടയാക്കിയിരുന്നു. 
 

Latest News