പതിനേഴുകാരിയെ അച്ഛന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു, ഒളിവില്‍ പോയി

ന്യൂദല്‍ഹി- സുഹൃത്തിന്റെ 17കാരിയായ മകളെ ജോലി വാഗ്ദാനം ചെയ്ത് മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചതായി പരാതി. ദല്‍ഹിയിലെ കരോള്‍ ബാഗില്‍ തിങ്കളാഴ്ചയാണ് സംഭവം.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ബ്യൂട്ടീഷന്‍ കോഴ്‌സ് ചെയ്യുന്ന 17കാരിയായ പെണ്‍കുട്ടിയെ 60 കാരനായ അച്ഛന്റെ സുഹൃത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

വനിതാ ദിനത്തിലാണ് പീഡന വിവരം കുട്ടി തുറന്ന് പറയുന്നത്.  പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായും പോലീസ് പറഞ്ഞു.

 

Latest News