കാവ്യാ മാധവന്റെ   ബ്യുട്ടീക്കില്‍ തീപിടുത്തം

കളമശേരി- ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള സിനിമാ താരം കാവ്യാ മാധവന്റെ ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്തം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമന0. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണംഇന്നു രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. 
 

Latest News