കേന്ദ്ര സർക്കാർ കർഷകദ്രോഹം അവസാനിപ്പിക്കണം -രാഹുൽ ഗാന്ധി

പുൽപള്ളി- കേന്ദ്ര സർക്കാർ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി. വയനാട്ടിലെ മുള്ളൻകൊല്ലിയിൽ പാർട്ടി മണ്ഡലം കമ്മിറ്റി ഓഫീസ് മന്ദിരം (ഇന്ദിരാ ഭവൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കാർഷിക പ്രതിസന്ധിയും കടബാധ്യതകളും മൂലം ദുരിതമനുഭവിക്കുന്ന കൃഷിക്കാരെ സഹായിക്കുന്നതല്ല കേന്ദ്ര സർക്കാരിന്റെ നയങ്ങളെന്നു രാഹുൽ ഗാന്ധി പറഞ്ഞു. 
മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ എം.പി ആദരിച്ചു. വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. 
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ.അബ്രാഹം, പി.എ.നിയാസ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.പി.സി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എൽ.പൗലോസ്, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറി എൻ.യു.ഉലഹന്നാൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മർക്കാർ, ജോസഫ് പെരുവേലിൽ, ജോയി വാഴയിൽ, സ്റ്റീഫൻ പുകുടിയിൽ എന്നിവർ പ്രസംഗിച്ചു. 

Latest News