Sorry, you need to enable JavaScript to visit this website.
Monday , May   29, 2023
Monday , May   29, 2023

18 വർഷത്തെ വിവാഹ ജീവിതം; സംവിധായകൻ ബാല വിവാഹ മോചിതനായി

ചെന്നൈ- നാലു വർഷമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന സംവിധായകന്‍ ബാലയും ഭാര്യ മുത്തുമലരും വിവാഹമോചിതരായി. മാര്‍ച്ച് അഞ്ചിന് കുടുംബ കോടതിയില്‍ വെച്ചാണ് ഇരുവരും വിവാഹമോചനം നേടിയത്.

 നാലുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായരുന്നു.

2004 ജൂലൈ അഞ്ചിന് മധുരയില്‍ വച്ചാണ് വിവാഹിതരായത്. പ്രാര്‍ഥന ഏക മകളാണ്.   സൂര്യയുമായുള്ള അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ബാല.

Latest News