Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വര്‍ക്കലയിലെ  തീപിടിത്തം; മരണം പുക  ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

ചിറയന്‍കീഴ്- വര്‍ക്കല തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചതില്‍ മരണകാരണം വ്യക്തമാക്കി ഫയര്‍ഫോഴ്‌സ്. പൊള്ളല്ലേറ്റതല്ല മരണ കാരണമെന്ന് ഫയര്‍ഫോഴസ് പറയുന്നു. പുക ശ്വസിച്ചുള്ള മരണങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക നിഗമനം.മുറിക്കുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പടര്‍ന്നിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
വര്‍ക്കലയിലുണ്ടായ വീടിന് തീപിടുത്തത്തില്‍ ഒരു കുടുംബത്തില അഞ്ച് പേരാണ് മരിച്ചത്. ചെറുവന്നിയൂര്‍ രാഹുല്‍ നിവാസില്‍ പ്രതാപന്‍ എന്ന ബേബിയുടെ വീടിനാണ് തീപിടിച്ചത്. മരിച്ചവരില്‍ എട്ട് മാസം പ്രായമായ കുഞ്ഞുമുണ്ട്. ഗുരുതരമായി പരുക്കേറ്റ നിഹാല്‍ ചികിത്സയിലാണ്. പുലര്‍ച്ചെ 1.45നാണ് അപകടമുണ്ടായതെന്നാണ് കണക്കു കൂട്ടല്‍. വീടിന്റെ മുന്നിലെ ബൈക്കിന് തീപിടിച്ചത് കണ്ട് നാട്ടുകാരാണ് തീ അണക്കാനുള്ള നടപടി തുടങ്ങിയത്.തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് വീടിനുള്ളിലെ തീ അണച്ചത്. പ്രതാപന്‍, ഭാര്യ ഷേര്‍ളി, മകന്‍ അഖില്‍, മരുമകള്‍ അഭിരാമി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നിഹാല്‍ ചികിത്സയിലാണ്.
 

Latest News