ജിദ്ദയിൽ ഡ്രൈനേജ് പദ്ധതികൾക്ക് കരാർ

ജിദ്ദ - നഗരത്തിൽ മൂന്നിടങ്ങളിൽ മഴവെള്ളം തിരിച്ചുവിടുന്ന പദ്ധതികൾ നടപ്പാക്കാൻ കരാറുകൾ അനുവദിച്ചു. അൽമുഹമ്മദിയ, അൽഹുദ-അൽഅജാവീദ്, കിംഗ് ഫൈസൽ റോഡ് എന്നിവിടങ്ങളിൽ ഡ്രൈനേജ് പദ്ധതികൾ നടപ്പാക്കാനുള്ള മൂന്നു കരാറുകൾ 39,51,93,965 റിയാലിനാണ് അനുവദിച്ചത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്. 
അൽമുഹമ്മദിയ ഏരിയയിൽ 19.5 കോടിയിലേറെ റിയാലും അൽഹുദ-അൽഅജാവീദ് ഏരിയയിൽ 11.4 കോടിയിലേറെ റിയാലും കിംഗ് ഫൈസൽ റോഡിൽ എട്ടര കോടിയിലേറെ റിയാലും ചെലവഴിച്ചാണ് നഗരസഭാ സേവന നിലവാരവും ജീവിത ഗുണമേന്മയും മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ഡ്രൈനേജ് പദ്ധതികൾ നടപ്പാക്കുന്നത്. 

Latest News