ഇടുക്കി ജലാശയത്തിൽ കാണാതായ ആൾക്കായി തെരച്ചിൽ

ഇടുക്കി- അയ്യപ്പൻകോവിലിൽ ഇടുക്കി ജലാശയത്തിൽ കാണാതായ ആൾക്കായി തെരച്ചിൽ. 
കുഴൽ പാലത്തിന് സമീപത്താണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ആനക്കുഴി സ്വദേശിയെന്ന് സംശയിക്കുന്നയാളെ കാണാതായത്. ജലാശയം നീന്തിക്കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് വിവരം. നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാനിപ്പിച്ചു. ഇന്ന് രാവിലെ തെരച്ചിൽ പുനരാരംഭിക്കും.

Latest News