റിയാദ് - ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബംഗളൂരു വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ വകുപ്പുകൾ വിഫലമാക്കി. ക്ലോക്കിൽ ഒളിപ്പിച്ച് 500 ഗ്രാം മയക്കുമരുന്ന് ആണ് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച ക്ലോക്ക് കൊറിയർ ആയി സൗദിയിലേക്ക് അയക്കാനായിരുന്നു ശ്രമം.
പരിശോധനയിൽ സംശയകരമായ പദാർഥം ശ്രദ്ധയിൽപെട്ട് ക്ലോക്ക് തുറന്നുനോക്കിയപ്പോഴാണ് മാസ്‌കിംഗ് ടേപ്പിനകത്ത് ഒളിപ്പിച്ചു വെച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള പദാർഥം ലാബിൽ പരിശോധിച്ചാണ് മയക്കുമരുന്ന് ആണെന്ന് സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കടത്തിന് പിന്നിൽ പ്രവർത്തിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാൻ സി.സി.ടി.വി ദൃശ്യങ്ങൾ സുരക്ഷാ വകുപ്പുകൾ പരിശോധിച്ചുവരികയാണ്.