ഭോപ്പാല്‍- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ മധ്യപ്രദേശിലെ പത്ര ഉടമ പ്യാരെ മിയാന്‍ ഭോപ്പാലിലെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
2020 ജൂലൈയില്‍ കാശ്മീരില്‍നിന്നാണ് പ്യാരെ മിയാന്‍ അറസ്റ്റിലായിരുന്നത്.
നിലവില്‍ ജബല്‍പൂര്‍ ജയിലിലുള്ള പ്രതിയെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സവിത വര്‍മയുടെ പ്രത്യേക കോടതി മുമ്പാകെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹാജരാക്കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് പ്യാരെ മിയാനെതിരെ കേസെടുത്തത്. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ പെണ്‍കുട്ടികളെ വിട്ടയക്കുന്നതിനുവേണ്ടി ഇന്‍സ്പെക്ടര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ചിരുന്നു. പെണ്‍കുട്ടികളുടെ മുത്തച്ഛനാണെന്ന് പറഞ്ഞാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
| ദുബായിൽ വ്ളോഗർ റിഫയുടെ മരണം; ദുരൂഹത വർധിപ്പിച്ച് ഓഡിയോ സന്ദേശം |






