ബംഗളൂരു- ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. ക്ലോക്കില്‍ ഒളിപ്പിച്ച് 500 ഗ്രാം മയക്കുമരുന്ന് ആണ് കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്ന് ശേഖരം ഒളിപ്പിച്ച ക്ലോക്ക് കൊറിയര്‍ ആയി സൗദിയിലേക്ക് അയക്കാനായിരുന്നു ശ്രമം.
പരിശോധനയില്‍ സംശയകരമായ പദാര്‍ഥം ശ്രദ്ധയില്‍ പെട്ട് ക്ലോക്ക് തുറന്നുനോക്കിയപ്പോഴാണ് മാസ്‌കിംഗ് ടേപ്പിനകത്ത് ഒളിപ്പിച്ചു വെച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള പദാര്‍ഥം ലാബില്‍ പരിശോധിച്ചാണ് മയക്കുമരുന്ന് ആണെന്ന് സ്ഥിരീകരിച്ചത്. മയക്കുമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധിച്ചുവരികയാണ്.