ഭാര്യയെ കൊന്ന് മരുഭൂമിയില്‍ തള്ളി, പ്രതിക്ക് തൂക്കുകയര്‍

കുവൈത്ത് സിറ്റി - ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയില്‍ ഉപേക്ഷിച്ച കുവൈത്തിന് പൗരന് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു. വടികൊണ്ട് ഭാര്യയെ ശിരസ്സിന് അടിച്ച് കൊലപ്പെടുത്തി മൃതദേഹം ചത്ത മൃഗങ്ങളെ ഉപേക്ഷിക്കാന്‍ മരുഭൂമിയില്‍ നീക്കിവെച്ച സ്ഥലത്ത് പ്രതി ഉപേക്ഷിക്കുകയായിരുന്നു. മകളെ കാണാനില്ലെന്നും ഫോണ്‍ കോളുകള്‍ മരുമകന്‍ എടുക്കുന്നില്ലെന്നും യുവതിയുടെ പിതാവ് പോലീസിനെ അറിയിക്കുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.

 

Latest News