കുവൈത്ത് സിറ്റി- പയ്യോളി നെല്ല്യേരി മാണിക്കോത്ത് സ്വദേശി മാണിക്യംവീട്ടില്‍ ഷാഹിദിനെ (24)കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇദ്ദേഹം സഞ്ചരിച്ച വാഹനം അബുഖലീഫക്കു സമീപം തീപ്പിടിച്ച് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നിസാറിന്റെയും സുബൈദയുടെയും മകനായ ഷാഹിദ് അവിവാഹിതനാണ്. സഹോദരങ്ങള്‍: ഷാരൂഖ് (കുവൈത്ത്), നിദാന്‍, നീമ. കുവൈത്തില്‍ ഖബറടക്കുമെന്ന് കുടുംബം അറിയിച്ചു.