കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത 15 വരെ നീട്ടി

തിരുവനന്തപുരം-കന്യാകുമാരിക്ക് തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ തീവ്രത കൂടിയതായി കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ തിരുവനന്തപുരത്തിന് 390 കിലോമീറ്റര്‍ തെക്ക്, തെക്ക്-പടിഞ്ഞാറന്‍ മേഖലയിലാണ് തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടത്. സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉണ്ടാകാം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയാകാമെന്നും തീരദേശത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരകള്‍ മൂന്നു മീറ്റര്‍ വരെ ഉയരാം.  നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ചീഫ്‌സെക്രട്ടറി വിളിച്ചു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ജാഗ്രതാ നിര്‍ദേശം ഈ മാസം 15 വരെ നീട്ടി. അത്യാഹിത സാഹചര്യങ്ങള്‍ നേരിടാനുള്ള സന്നാഹങ്ങള്‍ ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 


 

Latest News