ഫലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി എംബസിയില്‍ മരിച്ച നിലയില്‍

ന്യൂദല്‍ഹി- ഇന്ത്യയുടെ ഫലസ്തീന്‍ പ്രതിനിധി മുകുള്‍ ആര്യയെ നയതന്ത്ര കാര്യാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്.
2008 ബാച്ച് വിദേശ സര്‍വീസ് ഉദ്യോഗസ്ഥനായ മുകുള്‍ ആര്യ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല.
ജോലി സ്ഥലത്ത് ഇന്ത്യയുടെ പ്രതിനിധി മരിച്ചതില്‍ ഫലസ്തീന്‍ നേതൃത്വം നടുക്കം പ്രകടിപ്പിച്ചു. അംബാസഡര്‍ മുകുള്‍ ആര്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ വിദേശമന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫലസ്തീന്‍ വിദേശ മന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു. മുകള്‍ ആര്യം നേരത്തെ കാബുള്‍, മോസ്‌കോ എംബസികളിലും ദല്‍ഹിയില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Latest News