ബി.ജെ.പി നേതാവ് പ്രിയ ചൗധരിയും കോണ്‍ഗ്രസിലെ പവന്‍ ശര്‍മയും ആം ആദ്മിയില്‍ ചേര്‍ന്നു

ന്യൂദല്‍ഹി- ബി.ജെ.പി നേതാവ് പ്രിയ ചൗധരിയും കോണ്‍ഗ്രസ് നേതാവ് പവന്‍ ശര്‍മയും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ആം ആദ്മി നേതാവ് ദുര്‍ഗേഷ് പഥക് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

https://www.malayalamnewsdaily.com/sites/default/files/2022/03/06/aap.jpg
ദല്‍ഹിയിലെ ഓരോ പ്രദേശത്തും പ്രവര്‍ത്തന മാതൃക കാഴ്ചവെച്ച മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളില്‍ ആകൃഷ്ടരായാണ് ധാരാളം പേര്‍ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതെന്ന് പഥക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2011-12 ല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രിയ ചൗധരി ബി.ജെ.പിയുടെ ദേശീയ മീഡിയ പാനല്‍ അംഗവും തലസ്ഥാനത്തെ മഹിളാ മോര്‍ച്ച സെക്രട്ടറിയുമായിരുന്നു. ദല്‍ഹിയിലെ ഗോണ്ട നിയമസഭാ മണ്ഡലത്തിലെ നേതാവാണ് പവന്‍ ശര്‍മ.
ബി.ജെ.പിയില്‍ പ്രവര്‍ത്തകര്‍ക്ക് ഒരു തരത്തിലുള്ള ആദരവും ലഭിക്കുന്നില്ലെന്ന് ആംആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ അനുവദിച്ചതിന് നന്ദിപറഞ്ഞുകൊണ്ട് പ്രിയ ചൗധരി കുറ്റപ്പെടുത്തി.

 

Latest News