ഒരു ടണ്‍ ഇഷ്ടിക കൊണ്ട് അടിയേറ്റതുപോലെ, കോവിഡ് ബാധിച്ച നടി ജെസ്സി കേവ് ആശുപത്രിയില്‍

ലണ്ടന്‍-ഒരു ടണ്‍ ഇഷ്ടികകൊണ്ട് അടിയേറ്റതു പോലെ തോന്നുന്നുവെന്ന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹാരി പോട്ടര്‍ താരം ജെസ്സി കേവ്.
നാലാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കെയാണ് 34 കാരിയായ ജെസ്സിയെ ഏതാനും ദിവസം മുമ്പ് കോവിഡ് ബാധിച്ചത്. ഓക്കാനം നില്‍ക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

https://www.malayalamnewsdaily.com/sites/default/files/2022/03/06/jesse.jpg
ഹാരി പോട്ടര്‍ മൂവി ഫ്രാഞ്ചൈസിയില്‍ ലാവെന്‍ഡര്‍ ബ്രൗണായി അഭിനയിച്ചതിന് ആരാധകര്‍ക്ക് ഏറെ പരിചിതയായ മുഖമാണ് ജെസ്സിയുടേത്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ഫോട്ടോ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. മൂന്നാം തവണ കോവിഡ് ബാധിച്ച ആരെങ്കിലുമുണ്ടോ അവര്‍ക്കൊക്കെ ഇതുപോലെ ഒരു ടണ്‍ ഇഷ്ടിക കൊണ്ടുള്ള അടിയേറ്റതുപോലെ തോന്നുന്നുണ്ടോ- ആരാധകരോടായി നടി ആരാഞ്ഞു.
കോവിഡ് ബാധിച്ചപ്പോള്‍ ആരെങ്കിലും ഓക്കാനത്തിനുള്ള മരുന്ന് കഴിച്ചിട്ടുണ്ടോ അത് ആരോഗ്യനില വഷളാക്കിയിട്ടുണ്ടോ എന്നും അവര്‍ ചോദിച്ചു.  കോവിഡ് പിടിപെട്ടുവെന്നും ഛര്‍ദി നില്‍ക്കുന്നില്ലെന്നും ജെസ്സി കേവ് കഴിഞ്ഞ മാസം പോസ്റ്റ് ചെയ്തിരുന്നു.
ജെസ്സി കേവിനും കൊമേഡിയന്‍ ആല്‍ഫീ ബ്രൗണിനും മൂന്ന് മക്കളാണുള്ളത്. 2020 ഒക്ടോബറിലായിരുന്നു ഇളയ കുട്ടിയുടെ ജനനം. മകന് അബ്രഹാം ബാം ബെഞ്ചമിന്‍ എന്നു പേരിട്ടുവെന്ന് അറിയിച്ചിരുന്ന ദമ്പതിമാര്‍ തൊട്ടുടനെ പേര് ടെന്നെന്ന് മാറ്റയതായും വെളിപ്പെടുത്തിയിരുന്നു.

 

Latest News