പോളിസി എടുക്കാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലെത്തിച്ചു, യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

 തൃശൂര്‍- യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് തൃശൂര്‍  വെസ്റ്റ് പോലീസിന്റെ പിടിയിലായി.
കോഴിക്കോട് കൊടുവള്ളി വാവാട്  കൊളങ്ങരകണ്ടിയില്‍ ജയന്‍ കെ.രാജനെ (40)  യാണ് വെസ്റ്റ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്‍ഷുറന്‍സ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയില്‍ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയും  ചെയ്തു.  സംസാരത്തിനിടെ യുവതിക്ക്  മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

2021 നവംബറിലായിരുന്നു തൃശൂര്‍ നഗരത്തോടുചേര്‍ന്ന ഒരു ഹോട്ടലിലെ മുറിയില്‍ വച്ച് കേസിനാസ്പദമായ സംഭവം.   തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ നഗ്‌ന ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും, നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി അവിടെവെച്ചും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.

 

 

Latest News