മുംബൈ- ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ നടി സോണാക്ഷി സിന്‍ഹയെ രഹസ്യവിവാഹം ചെയ്തുവെന്ന് ഫോട്ടോ സഹിതം വാര്‍ത്ത. ചിത്രം വൈറലായതിനെ തുടര്‍ന്ന് ഇത്രയും മണ്ടന്മാരാണോ എന്നു ചോദിച്ച് നടി സോണാക്ഷിയുടെ പ്രതികരണം. യഥാര്‍ഥ ചിത്രവും മോര്‍ഫ് ചെയ്ത ചിത്രവും തിരിച്ചറിയാന്‍ സാധിക്കാത്തവരാണോ നിങ്ങളെന്ന് ചിരിക്കുന്ന ഇമോജികളോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയ പോസ്റ്റില്‍ അവര്‍ ചോദിച്ചു.
ഫോട്ടോഷോപ്പില്‍ കൃത്രിമമായി ചെയ്തതാണെന്ന് വ്യക്തമാകുന്ന ഫോട്ടോയാണ് രഹസ്യ വിവാഹത്തിന്റെ തെളിവായി പ്രചരിച്ചിരുന്നത്.