മക്ക - സന്ദര്‍ശകരും തീര്‍ഥാടകരും ഒഴുകിയെത്തുന്ന മക്ക ജബലുന്നൂറില്‍ ഹിറാ ഗുഹാ പാതയില്‍ വഴിവാണിഭം അവസാനിപ്പിക്കാന്‍ നഗരസഭയുടെ റെയ്ഡ്. നിയമ ലംഘകരായ കച്ചവടക്കാര്‍ താല്‍ക്കാലിക ഷെഡുകള്‍ സ്ഥാപിച്ചും വഴിയരികില്‍ പ്രദര്‍ശിപ്പിച്ചും ഭക്ഷ്യവസ്തുക്കളും മറ്റു ഉല്പന്നങ്ങളും വില്‍ക്കുകയാണ്. മക്ക നഗരസഭക്കു കീഴിലെ ശുചീകരണ വിഭാഗവുമായും പോലീസുമായും സഹകരിച്ചായിരുന്നു റെയ്ഡ്. ഇതിനിടെ 1,053 പേക്കറ്റ് സ്പ്രേ കുപ്പികളും ആക്സസറീസും മറ്റു ഉല്പന്നങ്ങളും പിടിച്ചെടുത്ത് നഗരസഭാ വെയര്‍ഹൗസിലേക്ക് നീക്കി. ലൈസന്‍സില്ലാതെ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഏഴു വ്യാപാര സ്ഥാപനങ്ങളും റെയ്ഡിനിടെ അടപ്പിച്ചു. ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിന് റെസ്റ്റോറന്റും അടപ്പിച്ചു. ഈ സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചു.






