മോസ്കോ- ഉക്രൈനിലെ റഷ്യൻ സൈനിക നടപടി വിജയത്തിലേക്ക് അടുക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദമിർ പുടിൻ. നേരത്തെ നിശ്ചയിച്ചത് അനുസരിച്ചുള്ള കാര്യങ്ങളാണ് ഉക്രൈനിൽ നടക്കുന്നതെന്നും നിയോ നാസികളുമായാണ് യുദ്ധം ചെയ്യുന്നതെന്നും പുടിൻ പറഞ്ഞു. റഷ്യക്കാരും ഉക്രൈനികളും ഒരൊറ്റ ജനതയാണെന്ന തന്റെ ബോധ്യം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പുടിൻ വ്യക്തമാക്കി.