കീവ്- റഷ്യ-ഉക്രൈൻ ചർച്ച തുടങ്ങി. ഉക്രൈനിൽ വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങൾ ബെലാറസ് അതിർത്തിയിൽ നടക്കുന്ന ചർച്ചയിൽ വിഷയീഭവിക്കും. ഉക്രൈൻ പ്രസിഡന്റിന്റെ ഉപദേഷ്ടകൻ മിഖായിലോ പൊഡോളകാണ് ചർച്ച നടക്കുന്ന കാര്യം അറിയിച്ചത്. ഒരാഴ്ചയിലേറെയായി തുടരുന്ന റഷ്യൻ അധിനിവേഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നത്.






