റിയാദ്-ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്നും ഇരുരാജ്യങ്ങളും തമ്മിൽ രമ്യതയിലെത്താൻ സാധിക്കുമെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. ഫലസ്തീനുമായുള്ള പ്രശ്‌നം പരിഹരിച്ചാൽ ഇസ്രയേലുമായി മികച്ച ബന്ധം തുടരാൻ സൗദിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ സൗദിയുടെ നിക്ഷേപം കുറച്ചുകൊണ്ടുവരുന്നതിന്റെ സാധ്യത അന്വേഷിക്കും. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായിരിക്കും മുൻഗണനയെന്നും കിരീടാവകാശി പറഞ്ഞു.