ഹാക്കിംഗിൽ മത്സരിച്ച് റഷ്യക്കാർ, ഉക്രൈനിൽ സൈബർ ഭീഷണി 

റഷ്യ ആക്രമണം തുടരുന്ന ഉക്രൈനിൽ ഡസൻ കണക്കിന് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തു. സൈറ്റ് കാണാൻ കഴിയുന്നില്ലെന്ന സന്ദേശമാണ് ഉക്രേനിയൻ വെബ്‌സൈറ്റുകളിലേക്ക് സന്ദർശകരെ അഭിവാദ്യം ചെയ്യുന്നത്.  ബാങ്കുകൾക്കും സർക്കാർ മന്ത്രാലയങ്ങൾക്കും വേണ്ടിയുള്ള വെബ് പേജുകൾ ലഭ്യമല്ലാതായി. 
സ്വാഭാവികമായും സംശയം മോസ്‌കോയുടെ നേരെയാണ്.  ഓൺലൈനിൽ ഭയവും ആശയക്കുഴപ്പവും പരത്താൻ റഷ്യയുടെ സൈബർ ആർമിക്കെതിരെയാണ് ഹാക്കിംഗ് ആരോപണം.  ഒരാഴ്ച മുമ്പ് ഉക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ച ദിവസം ഉക്രൈനിൽ വ്യാപകമായ സൈബർ ആക്രമണവും ഉണ്ടായിരുന്നു. റഷ്യൻ  അധികൃതരാണ് ഇതിനു പിന്നിലെന്ന് ആരോപണമയുർന്നിരുന്നുവെങ്കിലും ദേശസ്‌നേഹികളെന്ന് വിശേഷിപ്പിക്കുന്ന റഷ്യയിലെ ഹാക്കർമാരുടെ ഗ്രൂപ്പുകളിൽനിന്നായിരുന്നു അന്നത്തെ ആക്രമണം.  റഷ്യൻ ഭരണകൂടത്തിൽനിന്ന് നേരിട്ടുള്ള ഉത്തരവുകളില്ലാതെ ചെറിയ ഗ്രൂപ്പുകളായി പ്രവർത്തിക്കുന്ന ഹാക്കർമാരുടെ ലക്ഷ്യം  സൈബർ ലോകത്ത് കുഴപ്പങ്ങൾ വർധിപ്പിക്കുകയാണ്. 


അതേസമയം, പുതിയ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യൻ സൈബർ സുരക്ഷാ കമ്പനിയിൽ പ്രവർത്തിക്കുന്നവർ തന്നെയുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഉക്രൈനിലെ സെർവറുകൾ തകർത്ത് വെബ്‌സൈറ്റുകൾ ലഭ്യമല്ലാതാക്കാനാണ് ഹാക്കർമാർ ആസൂത്രിതമായി ശ്രമിക്കുന്നത്. ഉക്രേനിയൻ മിലിറ്ററി വെബ്‌പേജ് പോലും ഹാക്ക് ചെയ്തിട്ടുണ്ട്. ബാങ്കുകളുടെ ഓൺലൈൻ പ്രവർത്തനവും താറുമാറായി. 
ഉക്രൈനെ ആക്രമിക്കാൻ സ്വന്തം കംപ്യൂട്ടർ ഉപയോഗിച്ചുള്ള സാഹയമെന്നാണ് ഹാക്കർമാരുടെ ഗ്രൂപ്പുണ്ടാക്കി സൈബർ ആക്രമണം ശക്തമാക്കിയ റഷ്യക്കാരൻ സമൂഹ മാധ്യമങ്ങളിൽ പറഞ്ഞത്. റഷ്യയിലെ സർക്കാർ, സ്വകാര്യ കമ്പനികളിൽ പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ വിദഗ്ധർ തങ്ങളുടെ ഹാക്കിംഗ് മികവ് കൂടിയാണ് ഉക്രൈനിൽ കാണിക്കുന്നത്. 

 

Latest News